Sunday, February 1, 2009

21 . മഴ കുപ്പി




മഴ കാത്തിരുന്നു,
Wished for Rain.
കണ്ണീര്‍ തുള്ളികള്‍ പെയ്തു .
Got few eye Drops.
കണ്ണീര്‍ കാത്തിരുന്നു ,
Wished for Eye Drops
നോവിന്‍ തുള്ളികള്‍ പെയ്തു.
Got few pain drops.


ഒരു മഷികുപ്പി നിറച്ചും നോവിന്‍ തുളളികള്‍.
My inkbottle is full of pain drops.

ഊറ്റി ഒഴിച്ച് , എഴുതി , ഒഴിക്കണം.
Forced to write till it gets empty.

എനിക്ക് എന്‍റെ മഷികുപ്പി തിരിച്ചു തരുമോ?
I need my bottle back.

വേഗം.
Soon.

[ഒഴിഞ്ഞ മഷി കുപ്പി]
[And it must be dry]

നീല നിറം ഏറെയിഷ്ട്ടം.
I like blue.

നീല മഷി കുപ്പിയുടെ നിറം.
Just like the blue ink.

But not Blues.

എങ്ങനെയോ ഈ തുള്ളികള്‍ക്ക് നിറം ഇല്ല.
Somehow the drops are color less.
ചുവപ്പും അല്ല , നീലയും അല്ല , കറുപ്പും അല്ല.
Not Red, not blue, not black.

ആരോ എന്‍റെ നിറങ്ങളെ കട്ടെടുത്തു.
Somebody stole the color,
നിറം ഇല്ലാത്ത മഷി മാത്രം ബാക്കി വെച്ച്‌.
Leaving the blank ink in the bottle.
നിറം ഇല്ലാത്ത എഴുത്തിനെ
How can someone read my writings,
ആര്‍ക്കു വേണം ?
if the ink is color less?

Tuesday, January 20, 2009

20. മറവി




നിന്‍റെ ചിരികളില്‍ എന്നെ കൂടി ഓര്‍ത്താല്‍ നന്ന്.

കൂടെ ചിരിക്കാന്‍ ഇന്നു ഞാന്‍ ഉണ്ട്.

നിന്‍റെ കരച്ചിലുകളില്‍ എന്നെ കൂടി ഓര്‍ത്താല്‍ നന്ന്.

കൂടെ കരയാന്‍ ഇന്നു ഞാന്‍ ഉണ്ട്.

നിന്‍റെ മറവികളില്‍ എന്നെ ചവിട്ടി താഴ്താതിരുന്നാല്‍ ,

ഇരുട്ടിന്റെ ചായം വാരി തേക്കാതിരുന്നാല്‍ ,

ഉഗ്രതാപത്താല്‍ എന്നെ ഉരുക്കാതിരുന്നാല്‍ ,

കണ്ണുകള്‍ ഇറുക്കി അടക്കാതിരുന്നാല്‍ ,

വിഷം പുരട്ടിയ വാക്കുകളാല്‍ കുത്തി നോവിക്കാതിരുന്നാല്‍ ,

ഒരു പക്ഷെ അല്‍പ സമയം കൂടി നിന്‍റെ ഓര്‍മകളില്‍

ജീവനുള്ള ഓര്‍മയായ്‌ ഞാന്‍ ജിവിച്ചെക്കാം .

എങ്കിലും എന്റെ ഇഷ്ട്ടം അല്ല ; നിന്റെ ഇഷ്ട്ടം നിറവെറട്ടെ.



:: If you like the photo say that to the photographer at:

http://www.flickr.com/photos/monkeyrivertown/2136674759

Sunday, January 18, 2009

19. ഭക്തി



ദൈവം സ്നേഹം ആണെന്ന് അവര്‍ പറഞ്ഞു.

അങ്ങനെ തന്നെ എന്ന് ഞാന്‍ കരുതി.

ദൈവം സ്നേഹം ആകുമ്പോള്‍

പ്രണയവും ദൈവം ആയിരിക്കണം.

എനിക്ക് ദൈവത്തെ അറിയാമെന്ന് കരുതി.

എനിക്ക് പ്രണയത്തെ അറിയാമെന്ന് കരുതി.

ഞാന്‍ ദൈവത്തെ കണ്ടെത്തി എന്ന് കരുതി.

ഞാന്‍ പ്രണയത്തെ കണ്ടെത്തി എന്ന് കരുതി.

കണ്ടത് ദൈവത്തെ അല്ലെന്നു അവള്‍ പറഞ്ഞു.

കൊണ്ടത് പ്രണയത്തെ അല്ലെന്നു അവള്‍ പറഞ്ഞു.

അവള്‍ പറഞ്ഞതു ശരി ആയിരിക്കണം.

എനിക്കായ് ഒരീശ്വരന്‍ ജനിക്കേണ്ടി ഇരിക്കുന്നു.

Tuesday, December 16, 2008

18 . Believer




They said God is love.
I believed it.

Since God is love,
Love must be God.

I thought I knew God.
I thought I knew love.
I thought I saw God.
I thought I saw love.

She said that is not love.
She said that is not God.
She proved me wrong.
She must be correct.

I am no longer a believer.



:: If you like the photo say that to the photographer at:

http://www.flickr.com/photos/soul101/901910015/

17. കൂട്ടുകാരി




കണ്ണില്ലാത്തവന്‍ അന്ധന്‍ .
കണ്ണുണ്ടായിട്ടും കാണാത്തവന്‍ ആര്?

കാതില്ലാത്തവന്‍ ബധിരന്‍ .
കാതുണ്ടയിട്ടും കേള്‍ക്കാത്തവന്‍ ആര്?

അറിയാത്തവന്‍ അജ്ഞന്‍ .
അറിഞ്ഞിട്ടും അറിയാതിരിക്കുന്നവന്‍ ആര് ?

അരികില്‍ ഉള്ളത് സ്വന്തം
അകലെ ഉള്ളത് അന്യം .

അകലെ ഉള്ള സ്വന്തവും ,
അരികിലുള്ള അന്യവും.
എന്തിനു ? ആര്‍ക്കു വേണ്ടി ?

നിന്റെ നിശബ്ദതയില്‍ ഇരുളിന്റെ സുഗന്ധം .
നിന്റെ ചിരിയില്‍ കറുപ്പിന്റെ നിലാവ്.
നിന്റെ സ്വരത്തിന് കുതിര്‍ന്ന കണ്ണിന്റെ തണുപ്പ് .

നനഞ്ഞ തലയിണകളും,
ഉണങിയ കവിളിന്‍ഇണകളും ,
തളര്‍ന്ന മിഴിയിണകളും
നിന്റെ മാത്രം സ്വന്തം അല്ല .

ഈ കാഴ്ചകള്‍ എന്റെ ശാപം .
ഈ ശാപം എന്റെ നോവ്‌ .

തനിച്ചിരിക്കാന്‍ കൊതി ,
തനിച്ചാക്കാന്‍ മടി ,
തനിച്ചാക്കിയാല്‍ ചതി.

നിന്റെ സന്തോഷങ്ങളില്‍
എന്റെ സന്തോഷങ്ങളെ കണ്ടില്ല.
എന്റെ സന്തോഷങ്ങളില്‍ നിന്റെയും .
എങ്ങനയോ നിന്റെ വിഷമങ്ങള്‍
എനിക്ക് മാത്രം വിഷം .

രോമങ്ങളില്‍ ഉപ്പ് കലര്‍ന്ന ചുവപ്പ് .
സര്‍പ്പ ദംശനം.
മരണ കൗതുകം .
സ്വപ്നസാന്ത്വനം .
നിത്യ സുഷുപ്തി .
അതി സുന്ദരം .
സമാപ്തി .



:: If you like the photo say that to the photographer at:

http://www.flickr.com/photos/lumendipity/884574246/

Tuesday, November 4, 2008

16. Me, Not Alone



When their silence last for too long,


Never mind, it is good.


It helps you to remind that -


No one, no body


No human soul belong to you


Other than yours.


Before you go to bed


It helps you to remind that -


You are all alone.


Lonely to the deepest depth.


Alone at the peak.


There is no one


Who really think about you.


Who really care about you.


Who really love you.


Love you without strings.


Before you get up from bed


It helps you to remind that -


Things are just going to be the same.


Exactly like the last day.


Your happiness.


Your sadness.


No one needs a share of that.


Claim everything


Before you loose the chance.


Nothing is going to last forever.



There is only a thin line between



Being different Beings like-



-Being strange

-Being unique

-Being different

-Being loner.


But most of the time-


Being any one of above-


Only hurts you.


The word -Close Friend- means something.


That is Nothing.


:: If you like the photo say that to the photographer at:

http://www.flickr.com/photos/odelot/152801607/