Sunday, January 18, 2009

19. ഭക്തി



ദൈവം സ്നേഹം ആണെന്ന് അവര്‍ പറഞ്ഞു.

അങ്ങനെ തന്നെ എന്ന് ഞാന്‍ കരുതി.

ദൈവം സ്നേഹം ആകുമ്പോള്‍

പ്രണയവും ദൈവം ആയിരിക്കണം.

എനിക്ക് ദൈവത്തെ അറിയാമെന്ന് കരുതി.

എനിക്ക് പ്രണയത്തെ അറിയാമെന്ന് കരുതി.

ഞാന്‍ ദൈവത്തെ കണ്ടെത്തി എന്ന് കരുതി.

ഞാന്‍ പ്രണയത്തെ കണ്ടെത്തി എന്ന് കരുതി.

കണ്ടത് ദൈവത്തെ അല്ലെന്നു അവള്‍ പറഞ്ഞു.

കൊണ്ടത് പ്രണയത്തെ അല്ലെന്നു അവള്‍ പറഞ്ഞു.

അവള്‍ പറഞ്ഞതു ശരി ആയിരിക്കണം.

എനിക്കായ് ഒരീശ്വരന്‍ ജനിക്കേണ്ടി ഇരിക്കുന്നു.

No comments: