Tuesday, January 20, 2009

20. മറവി




നിന്‍റെ ചിരികളില്‍ എന്നെ കൂടി ഓര്‍ത്താല്‍ നന്ന്.

കൂടെ ചിരിക്കാന്‍ ഇന്നു ഞാന്‍ ഉണ്ട്.

നിന്‍റെ കരച്ചിലുകളില്‍ എന്നെ കൂടി ഓര്‍ത്താല്‍ നന്ന്.

കൂടെ കരയാന്‍ ഇന്നു ഞാന്‍ ഉണ്ട്.

നിന്‍റെ മറവികളില്‍ എന്നെ ചവിട്ടി താഴ്താതിരുന്നാല്‍ ,

ഇരുട്ടിന്റെ ചായം വാരി തേക്കാതിരുന്നാല്‍ ,

ഉഗ്രതാപത്താല്‍ എന്നെ ഉരുക്കാതിരുന്നാല്‍ ,

കണ്ണുകള്‍ ഇറുക്കി അടക്കാതിരുന്നാല്‍ ,

വിഷം പുരട്ടിയ വാക്കുകളാല്‍ കുത്തി നോവിക്കാതിരുന്നാല്‍ ,

ഒരു പക്ഷെ അല്‍പ സമയം കൂടി നിന്‍റെ ഓര്‍മകളില്‍

ജീവനുള്ള ഓര്‍മയായ്‌ ഞാന്‍ ജിവിച്ചെക്കാം .

എങ്കിലും എന്റെ ഇഷ്ട്ടം അല്ല ; നിന്റെ ഇഷ്ട്ടം നിറവെറട്ടെ.



:: If you like the photo say that to the photographer at:

http://www.flickr.com/photos/monkeyrivertown/2136674759