Monday, March 9, 2009

22 . പുഴ


ചിലപ്പോള്‍ ഒഴുക്കില്ലാത്ത ചാലു പോലെ ,
ചിലപ്പോള്‍ വന്യമായി ഒഴുകുന്ന
കാട്ടരുവി പോലെ
ആടിയുലഞ്ഞു , തട്ടി തിരിഞ്ഞു , നനഞ്ഞു കുതിര്‍ന്നു
അങ്ങനെ ഒഴുകുന്നു .

ഇടയ്ക്കു ആരെല്ലാമോ വരാറുണ്ട്. പക്ഷെ ആരും കൂടെ ഒഴുകാറില്ല.
എങ്ങോട്ടാണെന്ന് അറിയില്ല . ഒന്ന് മാത്രം അറിയാം .
ഒഴുക്ക് എന്നാല്‍ താഴോട്ട് തന്നെ ആണ് .
ഒരു നാള്‍ കടലില്‍ ലയിക്കുന്നത് വരെ , ഇത് അങ്ങനെയൊക്കെ ഒഴുകിയെ ഒക്ക‌ൂ.

പിന്നെയും ഒരു നാള്‍ വീണ്ടും യാത്ര തുടങ്ങണം.
മേഘത്തിന്റെ ആഴങ്ങളിലേക്ക്‌ .
ആകാശത്തിന്റെ പരപ്പിലേക്ക് .
കറുത്ത കുപ്പായത്തില്‍ പൊതിഞ്ഞു
വെളുത്ത മഴ തുള്ളി ആയി താഴേക്ക്‌ .
തനിയെ , ഒരേ ഒരു തുള്ളിയായ്.

:: If you like the photo say that to the photographer at:

http://www.flickr.com/photos/26165320@N02/3310698101/

1 comment:

Sebastian Louis said...

നന്നായിരിക്കുന്നു ഈ പുഴ . ഇനിയും ഒഴുകട്ടെ