Tuesday, December 16, 2008
17. കൂട്ടുകാരി
കണ്ണില്ലാത്തവന് അന്ധന് .
കണ്ണുണ്ടായിട്ടും കാണാത്തവന് ആര്?
കാതില്ലാത്തവന് ബധിരന് .
കാതുണ്ടയിട്ടും കേള്ക്കാത്തവന് ആര്?
അറിയാത്തവന് അജ്ഞന് .
അറിഞ്ഞിട്ടും അറിയാതിരിക്കുന്നവന് ആര് ?
അരികില്‍ ഉള്ളത് സ്വന്തം
അകലെ ഉള്ളത് അന്യം .
അകലെ ഉള്ള സ്വന്തവും ,
അരികിലുള്ള അന്യവും.
എന്തിനു ? ആര്‍ക്കു വേണ്ടി ?
നിന്റെ നിശബ്ദതയില്‍ ഇരുളിന്റെ സുഗന്ധം .
നിന്റെ ചിരിയില്‍ കറുപ്പിന്റെ നിലാവ്.
നിന്റെ സ്വരത്തിന് കുതിര്‍ന്ന കണ്ണിന്റെ തണുപ്പ് .
നനഞ്ഞ തലയിണകളും,
ഉണങിയ കവിളിന്‍ഇണകളും ,
തളര്‍ന്ന മിഴിയിണകളും
നിന്റെ മാത്രം സ്വന്തം അല്ല .
ഈ കാഴ്ചകള്‍ എന്റെ ശാപം .
ഈ ശാപം എന്റെ നോവ് .
തനിച്ചിരിക്കാന്‍ കൊതി ,
തനിച്ചാക്കാന്‍ മടി ,
തനിച്ചാക്കിയാല്‍ ചതി.
നിന്റെ സന്തോഷങ്ങളില്‍
എന്റെ സന്തോഷങ്ങളെ കണ്ടില്ല.
എന്റെ സന്തോഷങ്ങളില്‍ നിന്റെയും .
എങ്ങനയോ നിന്റെ വിഷമങ്ങള്‍
എനിക്ക് മാത്രം വിഷം .
രോമങ്ങളില്‍ ഉപ്പ് കലര്‍ന്ന ചുവപ്പ് .
സര്‍പ്പ ദംശനം.
മരണ കൗതുകം .
സ്വപ്നസാന്ത്വനം .
നിത്യ സുഷുപ്തി .
അതി സുന്ദരം .
സമാപ്തി .
:: If you like the photo say that to the photographer at:
http://www.flickr.com/photos/lumendipity/884574246/
Subscribe to:
Post Comments (Atom)
6 comments:
കവിത നന്നായിരിക്കുന്നു.....
നല്ല വരികള്‍....
കൊള്ളാം.
Good poem. It reminded me of my beautiful lonely days...
Bhagyam..pathivu pole enikkonnum manasilayilla..
aliya ninne njn samma thichirikkunnu,ninte chindha pokunna pokeeeeee
Good .. Nice Kavitha........
Post a Comment