Monday, March 9, 2009
23. പൂവിന്റെ ഗാനം - ഖലില്‍ ജിബ്രാന്‍ (തര്‍ജ്ജമ )
പ്രകൃതി മന്ത്രിക്കുന്ന കനിവൂറും വാക്ക് ഞാന്‍ .
നീലക്കൂടാരതില്‍നിന്നടര്‍ന്നു താഴെ -
പച്ചപ്പരവതാനിയില്‍ വീണ താരം ഞാന്‍ .
കണികകള്‍ക്ക് ശരതകാലത്തില്‍ ഉണ്ടായ
മകളായ ഞാന്‍ പിറന്നത് വസന്തത്തില്‍ .
വേനലിന്‍റെ മടിയില്‍ ഞാന്‍ വളര്‍ന്നു
ശൈത്യത്തിന്‍റെ മാറില്‍ ഉറങ്ങുന്നു .
പ്രഭാതങ്ങളില്‍ ഞാന്‍ ഇളംകാറ്റിനോടൊപ്പം
വെളിച്ചത്തിന്‍റെ വരവിനെ പ്രഘോഷിക്കുന്നു.
സായംസന്ധ്യയില്‍ കിളികളോട് ചേര്‍ന്ന്
പ്രകാശത്തിനു നല്‍യാത്ര നേരുന്നു.
താഴ്വരകള്‍ എന്‍റെ നിറങ്ങളാല്‍ അലംകൃതം.
കാറ്റില്‍ നിര്‍ഗളിക്കുന്നത് എന്‍റെ സുഗന്തം.
ഞാന്‍ നിദ്രയെ പുണരും നേരം
രാത്രിയുടെ കണ്ണുകള്‍ എനിക്ക് കാവല്‍.
ഉണര്ന്നേന്‍ കണ്ണില്‍ ആദ്യം തിരയുന്നത്
പകലിന്‍ കണ്ണായ സൂര്യനെ.
മഞ്ഞിന്‍ കണങ്ങള്‍ തന്നെ മധുകണങ്ങള്‍
കളകൂജനങ്ങള്‍ തന്നെ മൃദു സംഗീതം.
പുല്‍നാമ്പുകളുടെ തിരയാട്ടം
എനിക്ക് താളത്തിലുള്ള നൃത്തം.
പ്രണയിനിയുടെ പ്രണയ സമ്മാനം ഞാന്‍ ,
പരിണയത്തിലെ പുഷ്പ്പകിരീടം ഞാന്‍ ,
സന്തുഷ്ട്ടനിമിഷങ്ങളുടെ ഓര്‍മ ഞാന്‍ ,
മരിക്കുന്നവര്‍ക്കുള്ള അവസാന സമ്മാനം ഞാന്‍ ,
സുഖദുഖങ്ങളില്‍ ലയിച്ചിരിക്കുന്നവനും ഞാന്‍ .
ഏന്നാല്‍ ഞാന്‍ ഒരിക്കലും കുനിഞ്ഞെന്‍ നിഴലിനെ നോക്കില്ല .
ഞാന്‍ ശിരസുയര്‍ത്തി നോക്കുന്നത് വെളിച്ചത്തെ മാത്രമാണ്.
വെളിച്ചത്തെ മാത്രം.
മനുഷ്യര്‍ നേടേണ്ട ജ്ഞാനം ഇതാണ്.
Song of the Flower - Khalil Gibran
I am a kind word uttered and repeated
By the voice of Nature;
I am a star fallen from the
Blue tent upon the green carpet.
I am the daughter of the elements
With whom Winter conceived;
To whom Spring gave birth; I was
Reared in the lap of Summer and I
Slept in the bed of Autumn.
At dawn I unite with the breeze
To announce the coming of light;
At eventide I join the birds
In bidding the light farewell.
The plains are decorated with
My beautiful colors, and the air
Is scented with my fragrance.
As I embrace Slumber the eyes of
Night watch over me, and as I
Awaken I stare at the sun, which is
The only eye of the day.
I drink dew for wine, and hearken to
The voices of the birds, and dance
To the rhythmic swaying of the grass.
I am the lover's gift; I am the wedding wreath;
I am the memory of a moment of happiness;
I am the last gift of the living to the dead;
I am a part of joy and a part of sorrow.
But I look up high to see only the light,
And never look down to see my shadow.
This is wisdom which man must learn.
22 . പുഴ
ചിലപ്പോള്‍ ഒഴുക്കില്ലാത്ത ചാലു പോലെ ,
ചിലപ്പോള്‍ വന്യമായി ഒഴുകുന്ന കാട്ടരുവി പോലെ
ആടിയുലഞ്ഞു , തട്ടി തിരിഞ്ഞു , നനഞ്ഞു കുതിര്‍ന്നു
അങ്ങനെ ഒഴുകുന്നു .
ഇടയ്ക്കു ആരെല്ലാമോ വരാറുണ്ട്. പക്ഷെ ആരും കൂടെ ഒഴുകാറില്ല.
എങ്ങോട്ടാണെന്ന് അറിയില്ല . ഒന്ന് മാത്രം അറിയാം .
ഒഴുക്ക് എന്നാല്‍ താഴോട്ട് തന്നെ ആണ് .
ഒരു നാള്‍ കടലില്‍ ലയിക്കുന്നത് വരെ , ഇത് അങ്ങനെയൊക്കെ ഒഴുകിയെ ഒക്കൂ.
പിന്നെയും ഒരു നാള്‍ വീണ്ടും യാത്ര തുടങ്ങണം.
മേഘത്തിന്റെ ആഴങ്ങളിലേക്ക് .
ആകാശത്തിന്റെ പരപ്പിലേക്ക് .
കറുത്ത കുപ്പായത്തില്‍ പൊതിഞ്ഞു
വെളുത്ത മഴ തുള്ളി ആയി താഴേക്ക് .
തനിയെ , ഒരേ ഒരു തുള്ളിയായ്.
:: If you like the photo say that to the photographer at:
http://www.flickr.com/photos/26165320@N02/3310698101/
Subscribe to:
Posts (Atom)